തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പൊറാട്ടുനാടകം ശ്രദ്ധേയമായി. സംസ്ഥാന അവാർഡ് ജേതാവ് മണി ആശാനും സംഘവും അവതരിപ്പിച്ച നാടകം ദാമ്പത്യബന്ധത്തിലെ സംശയങ്ങളും തെറ്റിദ്ധാരണകളും തുടർന്നുണ്ടാകുന്ന വഴക്കുകളും നർമ്മത്തിൽ ചാലിച്ചാണ് അരങ്ങിലെത്തിച്ചത്.
അലക്കുകാരനും അലക്കുകാരിയും തമ്മിലുള്ള സംശയവും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമായിരുന്നു നാടകത്തിന്റെ പ്രമേയം. ......
ദോഹ: ദർബ് ലുസൈൽ സ്ട്രീറ്റിലും അൽ സാദ് സ്ക്വയറിലും ഇന്ന് (ശനി) താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രി 12:00 മണി മുതൽ രാത്രി 11:59 വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുക.
വെള്ളിയാഴ്ച വൈകുന്നേരം മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ:ഇന്ത്യ-ഖത്തർ വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥതലത്തിലുള്ള ആറാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നത് വിലയിരുത്താനാണ് ഈ യോഗം സംഘടിപ്പിച്ചത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, പ്രവാസി കാര്യ സെക്രട്ടറി ശ്രീപ്രിയ രംഗനാഥനും, ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. ......
ബംഗളുരു: ഡൽഹി, കൊൽക്കത്ത ആസ്ഥാനമായുള്ള ഏജൻസികൾ കർണാടക സർക്കാരിലെ മന്ത്രിമാരെ ലക്ഷ്യമിട്ട് 'സ്റ്റിങ് ഓപ്പറേഷൻ' നടത്തിയതായി മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎ രവികുമാർ ഗാനിഗ
ആരോപിച്ചു.. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു കേന്ദ്രമന്ത്രിയും കർണാടക ബിജെപി നേതാവുമാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയായതിനുശേഷം തനിക്കെതിരെ 'സ്റ്റിങ് ഓപ്പറേഷൻ' നടത്തി കുടുക്കാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഡൽഹിയിൽ അവകാശപ്പെട്ടിരുന്നിരുന്നു.സ്റ്റിംഗ് ഓപ്പറേഷന് രാഷ്ട്രീയ പ്രതിയോഗികൾ പദ്ധതിയിട്ടിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും അദ്ദേഹം മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ആ പശ്ചാത്തലത്തിലാണ് ഇന്നലെ മാണ്ഡ്യയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ, 'സ്റ്റിങ് ഓപ്പറേഷനുമായി' ബന്ധപ്പെട്ട ഫോട്ടോ, ഓഡിയോ, വീഡിയോ ക്ലിപ്പിംഗ്, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് എംഎൽഎ രവികുമാർ രംഗത്തുവന്നത്. ......
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കേരള ഹൗസിൽനിന്ന് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. ......
ശനിയും ബുധനും തമ്മിലുള്ള ഗ്രഹനിലയിലെ മാറ്റത്തെ തുടർന്ന് ഒക്ടോബർ 9 മുതൽ ഷഡാഷ്ടക യോഗം രൂപപ്പെട്ടതായാണ് ജ്യോതിഷപരമായ വിലയിരുത്തൽ. ഈ യോഗം ചില രാശിക്കാരുടെ സാമ്പത്തിക കാര്യങ്ങൾ, തൊഴിൽ, ആരോഗ്യം, വ്യക്തിബന്ധങ്ങൾ എന്നിവയിൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്നാണ് ജ്യോതിഷ വിശ്വാസം. ......
ജന്തർ മന്തർ 2.0 സമരം നയിക്കാൻ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കള്‍ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം.
എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ......
ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം 'ജീവിത അനുഭവങ്ങള്‍ കേള്‍ക്കുക: യഥാര്‍ത്ഥ ശബ്ദങ്ങള്‍, യഥാര്‍ത്ഥ മാറ്റങ്ങള്‍' എന്നതാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും താല്ക്കാലികമായ വൈകാരിക ആശ്വാസങ്ങളിലോ അലങ്കാര വാക്കുകളിലോ ഒതുങ്ങിപ്പോകാറുണ്ട്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. രാജ്യത്തെ യുവാക്കളെ മോദി ഭയപ്പെടുകയാണെന്നും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ......
കൊച്ചി: സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാനായില്ലെന്ന് കണ്ടെത്തി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിൽ നിന്ന് പ്രതിയെ കേരള ഹൈക്കോടതി വിട്ടയച്ചു.
ചാലക്കുടി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ചുമത്തുകയും തൃശൂർ അഡീഷണൽ സെഷൻസ് കോടതി-III ശരിവെയ്ക്കുകയും ചെയ്ത ശിക്ഷാവിധിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ രാജേന്ദ്രന്റെ ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ട് റദ്ദാക്കിയത്.
പഞ്ചായത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി കൈമുട്ട് കൊണ്ട് ഇടിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. ഈ കേസിൽ പ്രതിക്ക് ഒരു മാസം ലളിതമായ തടവും 1,000 രൂപ പിഴയുമാണ് കീഴ്ക്കോടതികൾ വിധിച്ചിരുന്നത്.
പ്രവൃത്തിയുടെ സ്വഭാവവും ചുറ്റുളള സാഹചര്യങ്ങളും വിലയിരുത്തിയാണ് ഉദ്ദേശ്യം കണ്ടെത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......